This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസെ, റൊണാള്‍ഡ് ഹാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസെ, റൊണാള്‍ഡ് ഹാരി

Couse, Ronald Harry (1910 )

റൊണാള്‍ഡ് ഹാരി കോസെ

നോബല്‍ സമ്മാന ജേതാവായ (1991) ഇംഗ്ലീഷ്-അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍. 1910 ഡി. 29-ന് ലണ്ടനിലെ വില്ലിസ്ഡെനില്‍ ജനിച്ചു. ബാല്യത്തിലേ കാലുകള്‍ക്ക് ഉണ്ടായ ബലക്ഷയം നിമിത്തം ഇരുമ്പുകാലുറകളുടെ സഹായത്താലാണ് ഇദ്ദേഹത്തിന് നടക്കുവാനായത്. ഇക്കാരണത്താല്‍ പന്ത്രണ്ടാം വയസ്സിലാണ് സ്കൂള്‍പഠനം ആരംഭിച്ചത്. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും കൊമേഴ്സില്‍ ബിരുദം നേടിയ ഇദ്ദേഹം 1935 മുതല്‍ 1951 വരെ ഇതേ വിഭാഗത്തില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ബഫല്ലോ സര്‍വകലാശാലയിലും പ്രവര്‍ത്തിച്ചു. 1950-കളില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കോസെ വെര്‍ജീനിയ സര്‍വകലാശാലയിലും തുടര്‍ന്ന് 1964-ല്‍ ഷിക്കാഗോ സര്‍വകലാശാലയിലും അധ്യാപകനായി. ജേര്‍ണല്‍ ഒഫ് ലാ ആന്‍ഡ് ഇക്കണോമിക്സിന്റെ എഡിറ്ററായും ഫിലാഡല്‍ഫിയ സൊസൈറ്റിയുടെ ട്രസ്റ്റിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രണ്ടു സുപ്രധാന സാമ്പത്തികശാസ്ത്രപഠനങ്ങളുടെ പേരിലാണ് കോസെ ഏറെയും ശ്രദ്ധേയനായിട്ടുള്ളത്. 1937-ല്‍ പ്രസിദ്ധീകരിച്ച ദി നേച്ചര്‍ ഒഫ് ദി ഫേമും (The Nature of the Firm) മറ്റൊന്ന് 1960-ല്‍ പ്രസിദ്ധീകരിച്ച ദി പ്രോബ്ളം ഒഫ് സോഷ്യല്‍ കോസ്റ്റും (The Problem of soical coast). വ്യാവസായിക സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും നിര്‍ണായകമായ കുതിച്ചുചാട്ടം നല്‍കുന്ന അടിസ്ഥാനപഠനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോസെയുടെ ഈ പഠനങ്ങള്‍. വ്യവസായരംഗത്ത് വിലമതിക്കപ്പെട്ട ഈ രണ്ട് പഠനങ്ങള്‍ക്കുമായി ആണ് സാമ്പത്തികശാസ്ത്രത്തിനുള്ള   നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായത്. 2012 മേയില്‍ ബ്രിട്ടനിലെ ബഫല്ലോ സര്‍വകലാശാല   ഇദ്ദേഹത്തെ പിഎച്ച്.ഡി. ബിരുദം നല്‍കി ആദരിക്കുകയുണ്ടായി. നിലവില്‍ ചൈന, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ   സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥത്തിന്റെ രചനയിലാണ് ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍